അമ്പലങ്ങളിലും പള്ളികളിലും മോഷണം:തിരുവല്ല സ്വദേശി പിടിയില്‍

ചങ്ങനാശേരി: അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്കവഞ്ചികളില്‍ നിന്നും പണം അപഹരിക്കുന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ തിരുമുലപുരം ഭാഗത്ത് മംഗലശ്ശേരി കടവ് കോളനിയില്‍ മണിയന്‍ (55) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. 
കഴിഞ്ഞ ദിവസം രാത്രി ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ഭാഗത്ത് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ മണിയന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയുടെ പക്കല്‍ നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും, പണവും പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ ചങ്ങനാശ്ശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പല അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്ക വഞ്ചികളില്‍ നിന്നും പണം അപഹരിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. 
മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ മണിയന്‍ ചങ്ങനാശ്ശേരി പ്രദേശങ്ങളില്‍ മോഷണം നടത്തുന്നതിനുള്ള ആസൂത്രണം ചെയ്തു വരവേയാണ് പോലീസിന്റെ പിടിയിലാകുന്നത്. 
ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐ രവീന്ദ്രന്‍
أحدث أقدم