സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പള്ളിക്കത്തോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


 പള്ളിക്കത്തോട് : കൊഴുവനാലിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. 

പള്ളിക്കത്തോട് മരോട്ടിയിൽ വീട്ടിൽ അരുൺദാസ് (കണ്ണൻ) ആണ് മരിച്ചത്. പാലായിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് പാലായിൽ നിന്നും പള്ളിക്കത്തോടിന് വരുന്ന വഴി ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.
 ആർഎസ്എസിന്റെയും ബിജെപി യുടെയും സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ: ശ്രുതി.
അച്ഛൻ: ശിവദാസ് മരോട്ടിയിൽ, അമ്മ: അനിതാ ശിവദാസ് .

സംസ്കാരം : നാളെ (ഞായറാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .


പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ ആദരാഞ്ജലികൾ 🙏🏻🌹
أحدث أقدم