രണ്ട് സ്ക്കൂൾ വിദ്യാർത്ഥിനികളെ പീഢിപ്പിച്ച ബിജെപി അധ്യാപക സംഘടനയുടെ കേരള സംസ്ഥാന സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ


ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. അധ്യാപകനായ എം ശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കുന്നത്തുനാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് ഇയാൾക്കെതിരെ സ്‌കൂളിലെ പ്രധാന അധ്യാപകൻ  പരാതി നൽകിയത്. ഒളിവിലായിരുന്ന ശങ്കറിനെ കഴിഞ്ഞ ദിവസം കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
أحدث أقدم