സ്വകാര്യ ബസ്സ് ജീവനക്കാർ സമയക്രമത്തെ ചൊല്ലി തര്‍ക്കം ! ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസിൽ ഇടിപ്പിച്ചു; കേസെടുത്ത് പോലീസ്


കൊല്ലം:സമയക്രമത്തെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നടുറോഡില്‍ പരസ്പരം ഏറ്റുമുട്ടി ബസ് ജീവനക്കാര്‍. തര്‍ക്കത്തിനിടെ ബസ് പിന്നോട്ടെടുത്ത് മറ്റൊരു ബസില്‍ ഇടിച്ചു. യാത്രക്കാരെ ഇരുത്തിയായിരുന്നു പരാക്രമം.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു. സമയക്രമത്തെ ചൊല്ലിയാണ് രണ്ട് ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. തര്‍ക്കമായതിനെ തുടര്‍ന്ന് ബസ് പുറകോട്ട് എടുത്ത് മറ്റേ ബസിലേക്ക് ഇടിക്കുകയായിരുന്നു. പലതവണ ജീവനക്കാര്‍ തമ്മില്‍ വഴക്കിട്ടയതായി യാത്രക്കാര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് 
രണ്ട് ബസിലെയും ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. 
ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പടെയുളള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. 
മോട്ടോര്‍ വാഹനവകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
أحدث أقدم