സീറോ മലബാർ സഭയുടെ ഭൂമിയിടപാടുകൾ; കേസുകൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

 ന്യൂഡൽഹി : 
സീറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

 ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക. 
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.  

കാക്കനാട് മജിസ്ട്രേട്ട് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർദ്ദിനാൾ കോടതിയെ സമീപിച്ചത്.

 പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
أحدث أقدم