രമ്യ ഹരിദാസ് എം.പിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടൻ (48) ആണ് പിടിയിലായത്. എം.പിയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്
അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ വിവിധ സമയങ്ങളില്‍ എം.പിയുടെ ഫോണില്‍ വിളിച്ച് സ്ഥിരമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളാണ് പ്രതി. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ രമ്യാ ഹരിദാസ് എം.പി പരാതി നല്‍കുകയായിരുന്നു. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിര്‍ദേശ പ്രകാരം വടക്കഞ്ചേരി പൊലീസാണ് കോട്ടയം തുമരംപാറയില്‍ നിന്ന് പ്രതി ഷിബുകുട്ടനെ കസ്റ്റഡിയിലെടുത്തത്
ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തുമരംപാറയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രണ്ട് നമ്ബറുകളില്‍ നിന്നായാണ് പ്രതി പലതവണ എം.പിയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ ഭീഷണിപ്പെടുത്താനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല