'വെളുത്തു പൊക്കമുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു, നീ കറുത്തവൾ', ദളിത് നിയമ വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം, ആശുപത്രി കിടക്കയിൽവെച്ചും ബലാത്സംഗം


തിരുവനന്തപുരം: തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം രക്ഷക്കായി വിവാഹം കഴിച്ച് യുവാവ്. ശേഷം ഭര്‍ത്താവും ഭര്‍തൃ മാതാവും പിതാവും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന് യുവതിയുടെ പരാതി. വെളിയന്നൂര്‍ സ്വദേശിക്ക് എതിരെ ആര്യനാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതില്‍ യുവതി റൂറല്‍ എസ്പിക്കും പരാതി നല്‍കി. ശാരീരിക പീഡനം അസഹ്യമായതോടെയാണ് യുവതി ഇക്കഴിഞ്ഞ 25ന് ആര്യനാട് പോലീസില്‍ പരാതി നല്‍കിത്. എന്നാല്‍ നടപടി വൈകിയതോടെ റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി കേസെടുത്തു. ശാരീരിക പീഡനത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ ആണ് ഇക്കഴിഞ്ഞ 25 ന് ആര്യനാട് പോലീസില്‍ യുവതി പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിച്ചു രസീത് പോലും ആദ്യം നല്‍കാന്‍ തയാറായില്ല. ഇതോടെയാണ് വിവരങ്ങള്‍ കാണിച്ച് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത് എന്നും യുവതി പറഞ്ഞു.

വെളിയന്നൂര്‍ സ്വദേശിയായ യുവാവ് ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയുമായി പരിചയത്തില്‍ ആയത്. ഒരുദിവസം യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ഐസിയുവില്‍ നിരീക്ഷണത്തിന് ഒടുവില്‍ മുറിയിലേക്ക് മാറ്റിയ യുവതിയെ അന്ന് ഇവിടെ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന് യുവതി പറഞ്ഞു. അസുഖം നിമിത്തം അവശനിലയില്‍ കിടന്ന യുവതിയോട് ആണ് ആര്യനാട് സ്വദേശിയുടെ അതിക്രമം. ആശുപത്രി വിട്ട യുവതി ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതോടെ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി കേസില്‍ നിന്നും ഒഴിവായി. എന്നാല്‍ വിവാഹ ദിവസം മുതല്‍ തന്നെ സ്ത്രീധനത്തെ ചൊല്ലി പീഡനമായി എന്നും അമ്മായിയമ്മക്ക് കല്യാണ ദിവസം സ്വര്‍ണ്ണ വള നല്‍കിയില്ല എന്ന് തുടങ്ങി യുവതിയുടെ പേരിലെ ഡെപ്പോസിറ്റ് തുക ഉള്‍പ്പെടെ നല്‍കണമെന്നും ആവശ്യപ്പെട്ട് ആണ് ശാരീരിക പീഡനം കുടുംബസമേതം തുടങ്ങിയത് എന്നും യുവതി പരാതിയില്‍ പറയുന്നു. വെളുത്തു പൊക്കമുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു എന്നും തടിച്ചു കറുത്ത് ഇരിക്കുന്ന യുവതി തനിക്ക് ചേര്‍ന്നവള്‍ അല്ല എന്ന് പറഞ്ഞു ഉപദ്രവിക്കുകയും ജാതിപേരു പറഞ്ഞു ആക്ഷേപിച്ചു എന്നും അസഭ്യം പറഞ്ഞു എന്നും യുവതി പരാതിയില്‍ പറയുന്നു. കൂടാതെ ജാതി വിവേചനം കാണിച്ച് ഭക്ഷണത്തിന് പ്രത്യേക പാത്രം വയ്ക്കുകയും യുവതി എടുക്കുന്ന ഭക്ഷണം അവര്‍ കഴിക്കാറില്ല എന്നും യുവതി പറഞ്ഞു. ഇവരുടെ ഭീഷണിയില്‍ നിന്നും തനിക്ക് നീതി നടപ്പാക്കി തരന്നം എന്നാണ് യുവതി ആവശ്യപ്പെടുന്നത്.

أحدث أقدم