സ്ഥിരമായി കടയിൽ നിന്നും പണം മോഷ്ടിക്കുന്ന പോലീസുകാരന്‍ പിടിയില്‍,പൊലീസ് അസോ. ജില്ലാ ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍ നിന്ന് കൈയിട്ടു പണമെടുത്തത്

ഇടുക്കി: കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരന്‍ പിടിയിലായി. എന്നാല്‍,  40,000 രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരുകയാണുണ്ടായത്.പാമ്പനാർ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പൊലീസുകാരന്‍ 1000 രൂപ മോഷ്ടിച്ചത്. പൊലീസ് അസോ. ജില്ലാ ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍ നിന്ന് കൈയിട്ടു പണമെടുത്തത്. സ്പെഷല്‍ ബ്രാഞ്ച് വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. പ്രതിയായ പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമല സ്പെഷല്‍ ഡ്യൂട്ടിയിലാണ്.
      കഴിഞ്ഞ 24നാണ് സംഭവം. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അന്നു മുതലാണ് ഇയാള്‍ സ്ഥിരം സന്ദര്‍ശകനായത്. പൊലീസുകാരന്‍ വന്നു പോയിക്കഴിഞ്ഞാല്‍ പണപ്പെട്ടിയില്‍ പണം കുറയുന്നതായി സംശയം തോന്നിയ കടയുടമ ഇയാളെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. പതിവു പോലെ പണപ്പെട്ടിയില്‍ നിന്ന് 1000 രൂപ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്നാണ് കള്ളനെ കൈയോടെ പിടികൂടിയത്.

أحدث أقدم