ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ വിദ്യാർത്ഥിനിയുടെ കരണത്തടിച്ചു പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു


ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ വിദ്യാർത്ഥിനിയുടെ കരണത്തടിച്ചെന്ന് പരാതി. തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. ഗൈഡ്ലൈൻസ് ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ മോഹനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോൺ കൈവശം വെച്ചതിനാണ് പതിനാറുകാരിയുടെ കരണത്തടിച്ചത്. കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഞായറാഴ്ച ആയതുകൊണ്ട് തന്നെ പതിനാറുകാരി കയ്യിൽ മൊബൈൽ ഫോൺ വച്ചിരുന്നു. ഇതിനാണ് ഇയ്യാൾ കരണത്തടിച്ചത്. മർദനമേറ്റ പെൺകുട്ടി ആദ്യം വീട്ടുകാരെ വിവരം അറിയിക്കുകയും കോവളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവരുടെ പ്രാഥമിക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പാൾ മോഹനനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 2008ലും സമാനമായ രീതിയിൽ ഒരു കുട്ടിയെ മർദിച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
أحدث أقدم