വീണ്ടും കബാലിയുടെ ആക്രമണം; കെഎസ്ആര്‍ടിസി ബസ് കൊമ്പുകൊണ്ട് ഉയര്‍ത്തി താഴെ വച്ചു



 തൃശൂർ : ചാലക്കുടി അതിരപ്പള്ളി- മലക്കപ്പാറ റൂട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കബാലി എന്ന ആന കൊമ്പ് കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഉയര്‍ത്തി താഴെ വച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രിയാണ് സംഭവം. അമ്പലപ്പാറ ഒന്നാം വളവിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. വാഹനങ്ങള്‍ കണ്ടാല്‍ പാഞ്ഞടുക്കുന്ന സ്വഭാവം കബാലിക്ക് ഉണ്ട്. മുന്‍പും സമാനമായ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. 

ഇന്നലെ കെഎസ്ആര്‍ടിസി ബസിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കൊമ്പ് കൊണ്ട് വാഹനം ഉയര്‍ത്തിയ ശേഷം താഴെവച്ചു. രണ്ടു മണിക്കൂറോളം നേരമാണ് അമ്പലപ്പാറ ഒന്നാം വളവില്‍ ആന നിലയുറപ്പിച്ചത്. 

കബാലിയെ കണ്ടാല്‍ പിന്നോട്ടെടുക്കുകയാണ് ഇപ്പോള്‍ വാഹനങ്ങള്‍ സാധാരണയായി ചെയ്യുന്നത്. കഴിഞ്ഞ ദിവസം എട്ടുകിലോമീറ്ററോളമാണ് ബസ് പിന്നോട്ടെടുത്തത്.

أحدث أقدم