വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമ്മനിയിലെത്തി







തിരുവനന്തപുരം‍ :
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലെത്തി
തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെ 3.30ന് പുറപ്പെട്ട് ഖത്തര്‍ വഴിയായിരുന്നു യാത്ര.

ഫ്രാന്‍ക്ഫര്‍ട്ട് രാജ്യാന്തര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.

ബെന്നി ബഹനാന്‍ എംപിയും, മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സനും അദ്ദേഹത്തിന് ഒപ്പമുണ്ട്.

ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്ച ഡോക്‌ടർമാർ പരിശോധിച്ച ശേഷം തുടർചികിത്സ തീരുമാനിക്കും.

أحدث أقدم