പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു


 


 തിരുവനന്തപുരം: പെരുമ്പാവൂരിലും വര്‍ക്കലയിലും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്ത നിലയിൽ.

 പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശിനി അനന്യയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

സബ്ബ് ജില്ലാ കലോത്സവത്തിന് പോകാൻ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നും എഴുതിവച്ച കുറിപ്പ് വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 എന്നാൽ അനന്യ കലോത്സവത്തിൽ മത്സരിക്കാനില്ലാതിരുന്നതിനാലാണ് അയക്കാതിരുന്നത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വർക്കലയിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവ.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 സ്കൂളിൽ ഉച്ചഭക്ഷണം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് കുട്ടിയും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനെ തുട‍ര്‍ന്ന് കുട്ടി സ്കൂളിൽ പോയിരുന്നില്ല. വൈകീട്ട് അമ്മയും ഇളയ സഹോദരിയും പുറത്തു പോയി മടങ്ങി വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
أحدث أقدم