റോം: കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ ഇന്നു വരെ ഒരു വനിത പുരോഹിതയായിട്ടില്ല. ആരാധനയ്ക്ക് നേതൃത്വം നൽകുന്ന കാര്യത്തിലും സഭയിൽ ലിംഗനീതി ഉണ്ടാകണമെന്നും കുർബാന അർപ്പിക്കാൻ സ്ത്രീകളെ അനുവദിക്കണമെന്നുമുള്ള ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടായിട്ടും പുരോഗമനകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പ അടക്കം ഈ ആവശ്യം പാടേ തള്ളിയിട്ടുണ്ട്. എന്നാൽ സഭ ചില മാറ്റങ്ങൾക്കൊരുങ്ങുകയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ് വത്തിക്കാനിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ ചില രേഖകൾ. ബിഷപ്പുമാരുടെ സിനഡിൽ അടക്കം വരുത്താനുള്ള പുതിയ പരിഷ്കാരങ്ങൾ സംബന്ധിച്ച് ഒക്ടോബർ 27ന് പുറത്തിറങ്ങിയ കുറിപ്പിലാണ് സഭാ നേതൃത്വത്തിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചും ഗൗരവമുള്ള ചർച്ചകളുള്ളത്. വിശ്വാസികളുടെ ശബ്ദത്തിന് ചെവി കൊടുക്കണം എന്നതാണ് വത്തിക്കാൻ രേഖയിലെ പ്രധാന നിർദേശങ്ങളിലൊന്ന്. സഭയിൽ അവഗണിക്കപ്പെട്ടെന്നും അദൃശ്യരാക്കപ്പെട്ടെനന്നും തോന്നുന്നവരെ തിരിച്ചറിയണമെന്നും വർക്കിങ് ഡോക്യുമെൻ്റ് ഫോർ ദ കോണ്ടിനെൻ്റൽ സ്റ്റേജ് ഓഫ് ദ സിനഡ് എന്ന രേഖയിൽ വ്യക്തമാക്കുന്നു. കൃത്യമായ നടപടികൾ വിശദീകരിക്കുന്നില്ലെങ്കിലും ഈ പരാമർശം വലിയൊരു വിപ്ലവമാണെന്നാണ് നാഷണൽ കാത്തലിക് റിപ്പോർട്ടറിലെ കെയ്റ്റ് മക്കെൽവി പറയുന്നത്. സാധാരണയായി സ്ത്രീകളുടെ പ്രശ്നങ്ങൾ വത്തിക്കാൻ രേഖകളിൽ ഒരു ഖണ്ഡിക കൊണ്ട് ഒതുക്കുന്നതാണ് പതിവ്. എന്നാൽ സഭയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും അവരുടെ ആവശ്യങ്ങളെപ്പറ്റിയും ദീർഘമായ പരാമർശങ്ങൾ ഈ രേഖയിലുണ്ട് എന്നതാണ് പ്രത്യേകത. സ്ത്രീകളും പുരുഷന്മാരും മാമോദീസ വഴി സഭയുടെ തുല്യരായ അംഗങ്ങളായെങ്കിലും സഭാ നേതൃത്വത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം വിലക്കുന്ന നടപടികൾക്കെതിരെയുള്ള ആകുലതയും രേഖയിലുണ്ട്. അതേസമയം, സ്ത്രീകൾക്ക് പൗരോഹിത്യം അനുവദിക്കുന്ന കാര്യത്തിൽ സഭയിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന കാര്യവും വത്തിക്കാൻ അംഗീകരിക്കുന്നുണ്ട്. സഭാഭരണത്തിലും സുപ്രധാന തീരുമാനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും സ്ത്രീകളെ ഡീക്കൻമാരാക്കി അവരോഹിക്കുന്നണമെന്നുമുള്ള ആവശ്യങ്ങളിൽ തീരുമാനമെടുക്കണമെന്നും രേഖ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സ്ത്രീകളുടെ പൗരോഹിത്യം ആവശ്യമാണെന്ന് ചില റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നുണ്ടെന്ന കാര്യവും വത്തിക്കാൻ രേഖയിലുണ്ട്. വനിതാ പുരോഹിതർക്ക് അനുമതി നൽകുന്ന കാര്യത്തിൽ മാർപാപ്പ അടക്കം നടത്തിയ പരസ്യപ്രതികരണത്തിന് കടകവിരുദ്ധമാണ് ഈ പരാമർശങ്ങൾ എന്നതാണ് ശ്രദ്ധേയം. "വനിതകളുടെ പൗരോഹിത്യം വേണ്ടെന്ന് സഭ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ വാതിൽ അടയ്ക്കപ്പെട്ടതാണ്" എന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പ 2013ൽ വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട് എന്നാണ് സഭയുടെ പുതിയ നിലപാട്. വനിതകൾ അടക്കമുള്ളവരുടെ വാദങ്ങൾ കൂടി കേട്ട ശേഷമാണ് പുതിയ രേഖ വത്തിക്കാൻ തയ്യാറാക്കിയിട്ടുള്ളത്. വനിതകളെ പുരോഹിതരാക്കണമെന്നും പുരുഷമേധാവിത്വം തിന്മയാണെന്നുമുള്ള പ്ലക്കാർഡുകളേന്തി രണ്ട് മാസം മുൻപ് വത്തിക്കാനിൽ പ്രതിഷേധം നടന്നിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ അടക്കം ഉൾപ്പെടുന്നതാണ് പുതിയ വത്തിക്കാൻ രേഖ എന്നതാണ് ശ്രദ്ധേയം. നിർദേശങ്ങൾ എത്രത്തോളം പ്രാവർത്തികമാകും എന്ന് ഉറപ്പില്ലെങ്കിലും ലിംഗസമത്വത്തിലേയ്ക്കുള്ള വലിയ ചുവടുവെയ്പ്പാണ് കത്തോലിക്കാ സഭ നടത്തിയത് എന്നാണ് സഭാനിരീക്ഷകർ പറയുന്നത്.