ടിപ്പര്‍ സൈക്കിളില്‍ തട്ടി; ലോറിക്കടിയില്‍പ്പെട്ട് യാത്രക്കാരന് ദാരുണാന്ത്യം

 ആലപ്പുഴ : ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എടേഴത്ത് വീട്ടില്‍ ജോര്‍ജ് (75) ആണ് മരിച്ചത്. 

കടക്കരപ്പള്ളി തെക്കേ ജംഗ്ഷന്‍ ഗുരുമന്ദിരത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ടിപ്പര്‍ ലോറി സൈക്കിളില്‍ തട്ടി ലോറിക്കടിയില്‍പ്പെട്ട ജോര്‍ജിന് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
أحدث أقدم