കൽപ്പറ്റ: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. വയനാട് അമ്പലവയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെതിരെയാണ് നടപടി. പട്ടിക വർഗ വിഭാഗത്തിലെ 17കാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ.
വയനാട് എസ്‍ പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരെയുള്ള നടപടി. ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷൻ ഉത്തരവിട്ടത്.