എസ്എഫ്ഐയുടേത് അച്ചടക്കമില്ലാത്ത പ്രവർത്തനം ; ന്യൂനപക്ഷ കോളേജുകളിൽ ഇക്കൂട്ടർ അനങ്ങില്ല ;രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ,കായികമായി നേരിടേണ്ടി വന്നാൽ പോലും ആ രീതിയിൽ അതിനെ നേരിടണമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ:കേരളാ നവോത്ഥാന സമിതി യോഗത്തിൽ എസ് എഫ് ഐക്കെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി. SNDP, NSS കോളേജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടക്കുന്നു.എന്തും ആവാം എന്ന അവസ്ഥയാണ്.

ന്യൂനപക്ഷങ്ങളുടെ കോളേജുകളിൽ മികച്ച അച്ചടക്കം. കിടപ്പറയിലെ പോലെ കോളേജുകളിൽ വിദ്യാർത്ഥികൾ പെരുമാറുന്നു. ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ല.

ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ കൂടുന്നു. ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ല.കായികമായി നേരിടേണ്ടി വന്നാൽ പോലും ആ രീതിയിൽ അതിനെ നേരിടണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
أحدث أقدم