വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്തു; കോഴിക്കോട്ട് റാഗിങ്, പരാതി



കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളേജില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. 

നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് തകര്‍ന്നത്. ഒക്ടോബര്‍ 26-നാണ് കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.

ചെവിക്കുള്ള പരിക്ക് കൂടാതെ നിഹാലിന് ശരീരത്തില്‍ മറ്റ് ഭാഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എട്ടോളം പേരാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചത്.

أحدث أقدم