കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്







കോഴിക്കോട്:
കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. 

യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്‍കിയ അറിയിപ്പില്‍ പറയുന്നത്.

ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ യാത്ര കൂടുതല്‍ സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു.
أحدث أقدم