പാലാ രാമപുരത്തെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിക്കാണ് പരിക്കേറ്റത്.
കെട്ടിടത്തിന് മുന്നിലെ ടാർ റോഡിലേയ്‌ക്ക് വീണ്‌വാരിയെല്ല് തകർന്ന വിദ്യാർഥിയുടെ ഒരു കാൽ ഒടിഞ്ഞിട്ടുണ്ട്.
ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്‌ച നടത്തിയ ഇംഗ്ലീഷ് സെമസ്‌റ്റർ പരീക്ഷയ്‌ക്ക് ശേഷം വൈകിട്ട് അഞ്ചിനാണ് സംഭവം.
കോളേജിന്റെ മൂന്നാം നിലയിലെ പാരപ്പറ്റിൽ വീണ മൊബൈൽഫോൺ എടുക്കാൻ ഇറങ്ങുന്നതിനിടെ കാൽവഴുതി വീണുവെന്നാണ് വിദ്യാർഥി മൊഴി നൽകിയിരിക്കുന്നതെന്ന് രാമപുരം പൊലീസ് പറഞ്ഞു.
എന്നാൽ ഹാജർ കുറവായതിന്റെ പേരിൽ കോളേജ് അധികൃതർ രക്ഷിതാവിനെ വിളിച്ചുകൊണ്ട് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽനിന്ന് ചാടുകയായിരുന്നുവെന്ന് മറ്റ് വിദ്യാർഥികൾ പറയുന്നത്.
70 ശതമാനത്തിൽ കുറവ് ഹാജരുള്ള വിദ്യാർഥികളെ പരിക്ഷ എഴുതുന്നതിൽനിന്ന് വിലക്ക് ഏർപ്പെടുത്തി വിവരം രക്ഷിതാക്കളെ അറിയിക്കുന്ന പതിവുണ്ട്.വിദ്യാർത്ഥിക്ക് ഹാജർ കുറവായിരുന്നെങ്കിലുന്നെങ്കിലും വ്യസ്ഥകളോടെ അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു
എന്നാൽ ഹാജർ കുറവിന്റെ വിവിരം വീട്ടിൽ അറിയിക്കുന്നതിൽ ഭയന്നാണ് വിദ്യാർഥി ചാടിയതെന്ന് അറിയുന്നു.
ഇതേ കാരണത്താൽ മറ്റ് രണ്ട് വിദ്യാർഥികളെ വെള്ളിയാഴ്‌ച കോളേജിൽ നിന്ന് പുറത്താക്കിയതായും മറ്റ് വിദ്യാർഥികൾ പറയുന്നു.