തൊടുപുഴയിൽ 'മരിക്കാൻ പോകുന്നു'; കഴുത്തിൽ കുരുക്കിട്ട് ഭാര്യയെ വീഡിയോ കോളില്‍ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി


തൊടുപുഴ: കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിക്കാന്‍ പോകുകയാണെന്ന് ഭാര്യയെ വീഡിയോ കോളില്‍ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്‌സണ്‍ (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപം ഡയറ്റ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. ജയ്‌സന്‍റെ അമ്മ ഡയറ്റില്‍ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്‌സില്‍ ഇയാള്‍ തനിച്ചായിരുന്നു. ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഇയാള്‍ വിളിച്ചു പറഞ്ഞ വിവരം ഭാര്യ ഇയാള്‍ക്കൊപ്പം പഠിച്ച ഏറ്റുമാനൂരിലുള്ള യുവാവിനെ അറിയിച്ചു. ഇയാള്‍ ജയ്‌സണെ പല തവണ തിരികെ വിളിച്ചെങ്കിലും ഫോണടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹം ഹൈദരാബാദിലുള്ള സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാള്‍ തൊടുപുഴ എസ്‌ഐ ബൈജു പി ബാബുവിനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പോലീസ് സംഘവും ഫയര്‍ഫോഴ്‌സും ഉടന്‍തന്നെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ജയ്‌സണ്‍ തൂങ്ങിയ നിലയിലായിരുന്നു. കെട്ടഴിച്ച് ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.


أحدث أقدم