സർക്കാർ വക സ്ഥലത്തെ മരം ശല്യമായാൽ എന്ത് ചെയ്യണം ?ആരെ സമീപിക്കണം ?സ്വന്തമായി പ്രസ്തുത മരം വെട്ടാൻ സാധിക്കുമോ ?വിശദമായി അറിയാം.


✍️ Jowan Madhumala 
നമ്മളിൽ പലരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണ് നമ്മുടെ പുരയിടത്തിനോ സ്ഥാപനത്തിനോ ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ ഇവ പലപ്പോഴും ജീവനും ഭീഷണിയാണ് 
1957ലെ കേരള ഭൂസംരക്ഷണ നിയമത്തിൽ സർക്കാർ വക സ്ഥലവും പുറമ്പോക്കുകളും നിർവചിച്ചിട്ടുണ്ട്. പിഡബ്ലിയുഡിയുടെ അധീനതയിലുള്ള റോഡ് പുറമ്പോക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപന (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) നിയന്ത്രണത്തിലുള്ള പുറമ്പോക്ക്, റവന്യൂ പുറമ്പോക്ക് തുടങ്ങി പുറമ്പോക്കു തന്നെ പലതരത്തിലുണ്ട്. ഇവയിൽ ഏതിൽപ്പെട്ടതാണ്  മരം നിൽക്കുന്ന ഭൂമിയെന്നു വില്ലേജ് ഓഫിസിൽനിന്ന് അറിയാം. നേരിൽ ചോദിച്ചിട്ട് പറഞ്ഞില്ലെങ്കിൽ അറിയുവാൻ വഴിയുണ്ട്. അത് അറിഞ്ഞാൽ ബന്ധപ്പെട്ട അധികാരിക്കു പരാതി കൊടുക്കാം.

സബ് ഡിവിഷണൽ
മജിസ്ട്രേട്ടിനും (ആർ.ഡി.ഒ) ശല്യം ഒഴിവാക്കിത്തരുവാൻ അധികാരമുണ്ട്.  ജില്ലാ കലക്ടർക്കും ബന്ധപ്പെട്ട വകുപ്പിന് നിർദേശം കൊടുക്കാം. ഇതുകൊണ്ടൊന്നും പരിഹാരമാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരും. സർക്കാർ വക സ്ഥലത്തെ മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുന്നതിന് സ്വകാര്യ വ്യക്തിക്ക് അവകാശമില്ലായെന്ന് ഓർമിപ്പിക്കുന്നു.
أحدث أقدم