കോടതിയില്‍ ആത്മഹത്യാശ്രമം; കൈഞരമ്പ് മുറിച്ചു; പ്രതി ആശുപത്രിയിൽ

 കൊച്ചി: എറണാകുളം സബ് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം. വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച പ്രതി തന്‍സീര്‍ കൈ ഞരമ്പ് മുറിച്ചു. 
തന്‍സീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്‍സീറിനെ എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തന്‍സീറിനെ വിചാരണയ്ക്കായാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് എറണാകുളം സബ് കോടതിയില്‍ എത്തിച്ചത്. ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യാശ്രമം.

കവര്‍ച്ചാ കേസിലാണ തന്‍സീര്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. ഇയാള്‍ നേരത്തെ ലഹരിക്കടിമായാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രതിക്ക് എങ്ങനെ ബ്ലേഡ് കിട്ടിയെന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

أحدث أقدم