പാമ്പാടിയിൽ മനുഷ്യജീവന് ഭീഷണിയായി ഉണക്ക ബദാംമരം .ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്ന ഉണക്കമരം വട്ടമലപ്പടി വെയിറ്റിംഗ് ഷെഡിനോട് ചേർന്ന്



✍️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടിയിൽ മനുഷ്യജീവന് ഭീഷണിയായി ഉണങ്ങിയ ബദാം മരം  .ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്ന മരം വട്ടമലപ്പടി വെയിറ്റിംഗ് ചേർന്നാണ് നിൽക്കുന്നത് നൂറ് കണക്കിന് സ്കൂൾ വിദ്യാർത്ഥികളും മറ്റു യാത്രാക്കാരുമാണ്  പ്രസ്തുത ഉണക്കമരത്തിന് ചുവട്ടിലും വെയിറ്റിംഗ് ഷെഡിലുമായി ബസ്സ് കാത്ത് നിൽക്കുന്നത്  ഈ മരത്തിനോട് തൊട്ടടുത്താണ്  വൈദ്യുതി ലൈനുകളും 
,ഉണക്കമരം വെട്ടി മാറ്റുന്ന കാര്യം പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ഉള്ളവരെ  നേരിൽ കണ്ട് പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി ജയിച്ച് അധികാരത്തിൽ എത്തിയ ശേഷം നാട്ടിലെ ഇത്തരം കാര്യങ്ങളിൽ വാർഡ് മെമ്പർന്മാർ പുറം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത് ,
എത്രയും വേഗം മരം വെട്ടിമാറ്റിയില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കും എന്ന് പാമ്പാടിക്കാരൻ ന്യൂസ് അധികാരികളെ ഓർമ്മപ്പെടുത്തുന്നു
أحدث أقدم