ഭാരത് ജോഡോ യാത്രയ്ക്കിടെ സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡേ കുഴഞ്ഞു വീണു മരിച്ചു

മുംബൈ‍ :കോണ്ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയില്‍ ക്ഷണിക്കാത്ത അതിഥിയായി മരണവുമെത്തി.

 ഭാരതപര്യടനം ലക്ഷ്യമിടുന്ന യാത്ര ഇന്ന് മഹാരാഷ്ട്രയില്‍ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ മരിച്ചത്.
 യാത്രയ്ക്കിടെ കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.

സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍ പാണ്ഡെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗിനൊപ്പം നടക്കുകയായിരുന്നുവെന്നും, പെട്ടെന്ന് കുഴഞ്ഞ് വീണെന്നും പാര്‍ട്ടി നേതാവിന്റെ മരണത്തെക്കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.


أحدث أقدم