തിരുവന്തപുരത്തു സ്കൂളിൽനിന്നും വീട്ടിലേക്ക് വന്ന പത്താംക്ലാസുകാരിയെ ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ


തിരുവനന്തപുരം: സ്കൂളിൽനിന്നും വീട്ടിലേക്ക് വന്ന പത്താംക്ലാസുകാരിയെ ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ ആഭിലാഷ് ബെർലിൻ (39)നെയാണ് പിടികൂടിയത്. ഒക്ടോബർ 29നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെക്കു വരികയായിരുന്ന പാറശാല സ്വദേശിനിയായ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകന്നെന്ന് പറഞ്ഞ് പിന്തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിളെ കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പാറശാല സർക്കിൾ ഇൻസ്പക്ടർ ഹേമന്ത്കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പക്ടർമാരായ സജി, ബാലു, ഷറഫുദ്ദിൻ, സി പി ഒ മാരായ സാമൻ, ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയിത്.

أحدث أقدم