പ്രമുഖ എഴുത്തുകാരൻ ടി പി രാജീവൻ അന്തരിച്ചു






കോഴിക്കോട് : പ്രമുഖ എഴുത്തുകാരൻ ടി പി രാജീവൻ (65) അന്തരിച്ചു. ഇന്നലെ (ബുധൻ) രാത്രി പതിനൊന്നരയോടെ ആയിരുന്നു അന്ത്യം.

കോഴിക്കോട്‌ ഇഖ്‌റ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. രാവിലെ ഒമ്പതു മുതൽ 11 വരെ കോഴിക്കോട്‌ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും . സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്‌ ബാലുശേരി കോട്ടൂരിലെ വീട്ടുവളപ്പിൽ.

പേരാമ്പ്ര പാലേരി തച്ചംപൊയിൽ വീട്ടിൽ റിട്ട. സ്‌കൂൾ അധ്യാപകൻ രാഘവൻ –- ദേവി ദമ്പതികളുടെ മകനായി 1959-ലാണ്‌ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. കുറച്ചുകാലം ഡൽഹിയിൽ പാട്രിയറ്റ് പത്രത്തിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കലിക്കറ്റ്‌ സർവകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായിരുന്നു . കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ സാംസ്‌കാരിക വകുപ്പിൽ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി പ്രവർത്തിച്ചു .

‘കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും’ നോവലിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇത്‌ ‘ഞാൻ’ എന്ന പേരിൽ സിനിമയായി. ‘പാലേരി മാണിക്യം–- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ നോവലും സിനിമയായി.
أحدث أقدم