ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം.. തല അറുത്തുമാറ്റി രണ്ടുദിവസം മുമ്പ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

കൊല്ലം: കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയുടെ തല അറുത്തുമാറ്റി. രണ്ടുദിവസം മുമ്പ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

നേരത്തെ പ്രദേശത്ത് ഗാന്ധിയുടെ സ്തൂപം ഉണ്ടായിരുന്നു. ഇത് അക്രമികൾ തകർത്തിരുന്നു. ഇതിന്റെ പേരിൽ കേസ് നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഗാന്ധിപ്രതിമ സ്ഥാപിച്ചത്. തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ആയിരുന്നു പ്രതിമയ്ക്ക് നേരെ ആക്രമണം. തല അറുത്തുമാറ്റി എടുത്തുകൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ ഏഴുകോൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
أحدث أقدم