മകളെ സ്കൂളിൽ വിടുന്നതിനിടെ കണ്ടെയ്നർ ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് അപകടം: അച്ഛനും മകൾക്കും ദാരുണാന്ത്യം



കൊല്ലം മൈലക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്.പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗൗരിയെ സ്കൂളില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
أحدث أقدم