കൊച്ചി: വീണ്ടും മാധ്യമ വിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൈരളി, മീഡിയാ വൺ ചാനൽ റിപ്പോർട്ടർമാരോട് സംസാരിക്കില്ലെന്ന് ഗവർണർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം. ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവർത്തകരെയാണ് ഗവർണർ ഇറക്കി വിട്ടത്. രണ്ട് ചാനലുകളുടെ റിപ്പോർട്ടർമാർ പുറത്തുപോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. ഗവർണറുടെ ഓഫീസിൽ നിന്നുള്ള ക്ഷണം അനുസരിച്ചായിരുന്നു കൈരളിയും മീഡിയ വണ്ണും ഇവിടെ എത്തിയത്. എന്നാൽ ഓഫീസിൽ നിന്ന് ക്ഷണിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഈ രണ്ട് മാധ്യമങ്ങളോട് സംസാരിക്കില്ലെന്നുമുള്ള നിലപാടിൽ ഗവർണർ ഉറച്ച് നിൽക്കുകയായിരുന്നു. രാജ്ഭവൻ തയ്യാറാക്കിയ മാധ്യമങ്ങളുടെ പട്ടികയിൽ പതിനൊന്നാമതായി കൈരളിയുടെയും പതിനാലാമതായി മീഡിയ വണ്ണിന്‍റെയും പേര് ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ രണ്ട് മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണർ പറഞ്ഞത്. മാധ്യമങ്ങളെ പുറത്താക്കിയ നടപടി അസഹിഷ്ണുത അല്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി. അതേസമയം, വൈസ് ചാൻസലർമാരുടെ മറുപടി വായിച്ചശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനാകില്ല. അതുപോലെ താൻ നിയമിച്ചവർ തന്നെ വിമർശിക്കരുത്. സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. മേയറുടെ കത്തിലടക്കം സർക്കാരിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. സർവകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവർ ജനങ്ങളോടു മറുപടി പറയേണ്ടത്. ഇത്തരം കത്തുകൾ ഏറെയുണ്ട്. വൈകാതെ പുറത്തുവരുമെന്നും ഗവർണർ പറഞ്ഞു.