തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധക്കേസില്‍ ഇന്നലെ അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചു. സ്റ്റേഷന് ജാമ്യത്തിലാണ് ഇവരെ വിട്ടത്. ആദ്യം അറസ്റ്റിലായ സെല്‍ട്ടനെ റിമാന്‍ഡ് ചെയ്തു. തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ ഇന്നലെ രാത്രി നടത്തിയ പൊലീസ് സ്റ്റേഷന് ഉപരോധമാണ് അക്രമത്തില്‍ കലാശിച്ചത്.
അക്രമത്തില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് പൂര്‍ണമായി തകര്‍ന്നു. സമരക്കാര്‍ പൊലീസിന്റെ 4 ജീപ്പ്, 2 വാന്‍, 20 ബൈക്കുകള്‍, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ നശിപ്പിച്ചു. സംഘര്‍ഷത്തില്‍ 36 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. നിരവധി പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.