കോട്ടയം /അയർലൻഡ്: മലയാളിയും കോട്ടയം പാമ്പാടി സ്വദേശിനിയുമായ വിധു സോജിൻ അന്തരിച്ചു. കഴിഞ്ഞ 10 വർഷത്തോളം ക്യാൻസർ രോഗത്തോട് പോരാടുകയായിരുന്ന വിധു സോജിൻ ഇന്നലെ രാവിലെ 10 മണിയോടെയാണ് മരണപ്പെട്ടത്.
18 വർഷക്കാലമായി അയർലൻഡിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് വിധുവിന്റേത്. കോട്ടയം സ്വദേശിയായ സോജിൻ കുര്യനാണ് വിധുവിന്റെ ഭർത്താവ്. 10 വയസ്സുകാരി ഹന്ന മകളാണ്.
AM ജേക്കബ് . ലിസമ്മ എന്നിവർ മാതാപിതാക്കളാണ്.
അയർലൻഡ് സെൻ്റ് വിൻസെൻ്റ് ഹോസ്പിറ്റലിലെ നഴ്സായി വിധു സോജിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ അയർലൻഡിൽ വ്യാഴം 11 മണിക്ക് ,( അയർലൻഡ് സമയം )
ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് Vinu jacob ( +353 87 931 7931), Titony Thomas (+353 89 974 4678) എന്നിവരെ ബന്ധപ്പെടുക. പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെയും പ്രവാസി പാമ്പാടിക്കാരൻ കൂട്ടായ്മയുടെയും അനുശോചനം അറിയിക്കുന്നു