പ്രണയം ഇങ്ങനെയും; കാറിന്‍റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ട യുവതി ഡ്രൈവറെ വിവാഹം ചെയ്തു


പാക്കിസ്ഥാൻ : ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നാന്‍ പ്രത്യേക കാരണമൊന്നും വേണമെന്നില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പ്രണയം തോന്നാം. കാറിന്‍റെ ഗിയര്‍ മാറ്റുന്ന സ്റ്റൈല്‍ കണ്ടുപോലും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നും. അങ്ങനെയൊരു സംഭവമാണ് പാകിസ്ഥാനില്‍ ഉണ്ടായിട്ടുള്ളത്. കാര്‍ ഓടിക്കുന്നതിനിടെ ഗിയര്‍ മാറ്റുന്ന സ്റ്റൈലില്‍ ആകൃഷ്ടയായി സ്വന്തം വീട്ടിലെ ഡ്രൈവറെ പ്രണയിച്ച് വിവാഹം ചെയ്തിരിക്കുകയാണ് പതിനേഴുകാരിയായ ഖദീജ. മകളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ പിതാവ് നിയോഗിച്ച 21കാരനായ ഡ്രൈവര്‍ ഫര്‍ഹാനുമായി ഖദീജ പ്രണയത്തിലാവുകയായിരുന്നു. 'അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാന്‍  തന്നെ നല്ല രസമായിരുന്നു, ഗിയര്‍ മാറ്റുമ്പോഴുള്ള അദ്ദേഹത്തിന്‍റെ കൈകളുടെ ചലനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,  ഗിയര്‍ മാറ്റുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈകളില്‍ സ്പര്‍ശിക്കാന്‍ തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്' എന്ന് ഖദീജ ഡെയ്ലി പാകിസ്ഥാനോട് പറഞ്ഞു.  52കാരനായ അധ്യാപകന്‍ 20കാരിയായ ബിരുദ വിദ്യാര്‍ഥിനിയെ വിവാഹം ചെയ്തെന്ന വാര്‍ത്തയും അടുത്തിടെ പാകിസ്ഥാനില്‍ നിന്ന് പുറത്തുവന്നിരുന്നു.

أحدث أقدم