തമിഴ്നാട്ടിൽ കനത്ത മഴ; നിറഞ്ഞൊഴുകി പുഴകളും തടാകങ്ങളും, പ്രളയ മുന്നറിയിപ്പ്


ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. നഗരത്തില്‍ വിവിധ ഭാഗങ്ങള്‍ വെള്ളക്കെട്ടിലായി. നിരവധി ഡാമുകള്‍ നിറഞ്ഞു. ഒരാഴ്ചയായി അതിശക്തമായ മഴയാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നു. ശക്തമായ മഴ കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, ചെങ്കല്‍പ്പെട്ട്, മയിലാടുംതുറെ, കോയമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നു. ചെന്നൈ നഗരത്തില്‍ ഇടിയോട് കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോയമ്പത്തൂര്‍ ജില്ലയിലെ ഡാമുകള്‍ നിറഞ്ഞൊഴുകുകയാണ്. തേനി, ദിണ്ഡുഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ വൈഗ അണക്കെട്ടില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിടുകയാണ്. ശ്രീലങ്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം. വെള്ളക്കെട്ട് രൂക്ഷമായതോടെ ചെന്നൈ നഗരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതി രൂക്ഷമായ ചില പ്രദേശങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തി. തിരുവാലൂരിലെ റെഡ് ഹില്‍സ് തടാകം കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.

أحدث أقدم