മലപ്പുറം : ദുബായില്‍ നിന്നും കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പിടികൂടി. പെരിന്തല്‍മണ്ണയില്‍ വെച്ചാണ് രണ്ടുപേര്‍ പിടിയിലാകുന്നത്.
കാസര്‍കോട് സ്വദേശി വസീമുദ്ദീന്‍, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.