തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം പീഡനത്തിനിരയാക്കി: തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്‌യു നേതാവിനെതിരെ പരാതിയുമായി ' സഹപ്രവർത്തകയായ വിദ്യാർഥിനി.


തിരുവനന്തപുരത്ത് ലോ അക്കാഡമിയിലെ കെ.എസ്.യു നേതാവിനെതിരെ ബലാത്സംഗ കേസ്. കെഎസ്.യു യൂണിറ്റ് ഭാരവാഹി ആഷിക്ക് മുഹമ്മദിന് എതിരെയാണ് പരാതി. കോളജ് വിദ്യാര്‍ഥിയും സഹപ്രവര്‍ത്തകയുമായ വിദ്യാര്‍ഥിനിയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.മന്നാര്‍ സ്വദേശിയാണ് മുഹമ്മദ് ആഷിക്ക്.
ആഷിക്ക് തന്നെയാണ് പരാതിക്കാരിയെ കെ.എസ്.യു. മെമ്പര്‍ഷിപ്പ് നല്‍കി യൂണിറ്റ് കമ്മിറ്റി അംഗമാക്കിയത്. ജൂണ്‍ 14ന് മീറ്റിങ്ങിനെന്ന് പറഞ്ഞ് വഴയിലയിലെ വീട്ടിലേക്ക് ക്ഷണിച്ച ആഷിക്ക് അവിടെ വച്ച്‌ തന്നെപീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി സെപ്റ്റംബര്‍ 16 വരെ പലതവണ തന്നെ പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്
ഇതിനിടയില്‍ തന്റെ ആഭരണങ്ങള്‍ ആഷിക്ക് കൈക്കാലാക്കിയെന്നും പെണ്‍കുട്ടി പറയുന്നു. പരാതി നല്‍കിയാല്‍ തന്റെ കുടുംബത്തെ തുലയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. കേസെടുത്ത പോലീസ് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്‌.ഒ അറിയിച്ചു.
أحدث أقدم