രണ്ട് മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തത് ഭർതൃവീട്ടുകാരുടെ ഉപദ്രവം മൂലമെന്ന് പരാതി

 മലപ്പുറം : കോട്ടക്കലില്‍ രണ്ട് മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തത് ഭർതൃവീട്ടുകാരുടെ ഉപദ്രവം മൂലമെന്ന് സഹോദരൻ. സംഭവത്തില്‍ വീട്ടുകാർക്കെതിരെ കുടുംബം പോലീസിനെ സമീപിച്ചു.

രണ്ടു മക്കളും യുവതിയും മരിക്കാന്‍ കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന് സഹോദരന്‍ പറഞ്ഞു. ചെട്ടിയാന്‍ കിണര്‍ റഷീദ് അലിയുടെ ഭാര്യ സഫ്‌വയാണ് 2 മക്കളുമായി ആത്മഹത്യ ചെയ്തത്.

സഫ്‌വ ഭര്‍തൃവീട്ടില്‍ നിന്ന് പീഡനം നേരിട്ട് എന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം മരിക്കുന്നതിന് മുമ്പ് തന്റെ ഫോണിലേക്ക് അയച്ചിരുന്നുവെന്നും മര്‍ദനം സഹിക്കാമെന്നും എന്നാല്‍ കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യെന്നുമാണ് ശബ്ദസന്ദേശത്തിലുള്ളതെന്ന് സഹോദരന്‍ പറയുന്നു.

 പീഡനം സഹിക്കാന്‍ വയ്യാതെയാണ് സഫ്‌വ മക്കളെ കൊന്ന് ജീവനൊടുക്കിയത്. സംഭവത്തില്‍ അന്വേഷണ നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
أحدث أقدم