തിരഞ്ഞെടുപ്പ് സമയത്ത് സമുദായ നേതാവായ തന്റെ അടുത്ത് ഒന്നരമണിക്കൂർ വന്നിരുന്നു പിന്തുണ അഭ്യർത്ഥിച്ചു; ഇപ്പോൾ സമുദായത്തെ തള്ളിപ്പറയുന്നു: പ്രതിപക്ഷ നേതാവ് വി ഡി സതീഷിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.


പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശനാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂര്‍ തന്റെ അടുത്ത് വന്നിരുന്ന് പിന്തുണ അഭ്യര്‍ത്ഥിച്ചു. പിന്നീട് ഒരു സമുദായ സംഘടനയുടേയും പിന്തുണയോടെയല്ല ജയിച്ചതെന്ന് പറഞ്ഞു.
ഒരു സമുദായത്തിന്റെയും പിന്തുണയിലല്ല വന്നതെന്നാണ് സതീശന്റെ ഇപ്പോഴത്തെ നിലപാട്. സമുദായത്തെ തള്ളിപ്പറയുന്ന ഈ സമീപനം തിരുത്തണം.പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പറവൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സുകുമാരന്‍ നായര്‍ സതീശനെതിരെ ആഞ്ഞടിച്ചത്
أحدث أقدم