സ്വന്തം അധ്യാപികയ്ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തി പ്ലസ് ടു വിദ്യാർത്ഥികൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്:


ടീച്ചര്‍ക്ക് നേരെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. മീററ്റ് ജില്ലയിലെ റാം മനോഹര്‍ ലോഹ്യ ഇന്റര്‍ കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് പൊതുസ്ഥലത്ത് വച്ച്‌ അവരെ പഠിപ്പിക്കുന്ന അധ്യാപികയോട് ലൈംഗികാധിക്ഷേപം നടത്തുന്നത്
വിദ്യാര്‍ഥികള്‍ പരസ്യമായി ടീച്ചറോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞ് ശല്യം ചെയ്യുകയും ഇത് വീഡിയോ പകര്‍ത്തുകയും ചെയ്യുമായിരുന്നു. സ്കൂളിലും റോഡിലും വച്ച്‌ ഇത്തരത്തില്‍ മോശമായി പെരുമാറിയിരുന്നു. ക്ലാസിലിരുന്ന് അശ്ലീലമായ രീതിയില്‍ ലോലിപോപ്പുകള്‍ കഴിക്കുകയും ചെയ്യുന്നുണ്ട് വിദ്യാര്‍ഥികള്‍. ഈ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ ടീച്ചര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐപിസി സെക്ഷന്‍ 354, 500, ഐടി ആക്ടിലെ 67 എന്നീ വകുപ്പുകള്‍ പ്രകാരം നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിലൊരാളുടെ സഹോദരിക്കും ഇതില്‍ പങ്കുണ്ടെന്നാണ് വിവരം.
നിരവധി പേരാണ് വിദ്യാര്‍ഥികളുടെ പ്രവൃത്തികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇത്തരത്തില്‍ കുട്ടികളെ വളര്‍ത്തുന്നതിന് ആരാണ് ഉത്തരവാദിയെന്നാണ് ഒരു ഉപയോക്താവ് ചോദിച്ചത്. അവര്‍ക്ക് നിയമത്തെ ഭയമില്ലേ? അവര്‍ പരസ്യമായി കോളേജിലെ അധ്യാപികയ്ക്കെതിരെ അശ്ലീലമായ പരാമര്‍ശങ്ങള്‍ നടത്തുന്നുന്നത് അധികൃതര്‍ കാണുന്നില്ലേയെന്നും നിരവധി പേര്‍ ചോദിക്കുന്നു
أحدث أقدم