തിരുവനന്തപുരം : ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ വെളിപ്പെടുത്തൽ.
ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി.
ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.
കൊലപ്പെടുത്തനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈവശം കരുതിയിരുന്നെന്നും, പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ താന്‍ ജ്യൂസ് ചലഞ്ച് നടത്തി, എന്നാല്‍ ഷാരോണ്‍ ഈ കെണിയില്‍ വീണില്ല- ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു.
ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ തുപ്പിക്കളഞ്ഞതായും ഗ്രീഷ്മ മൊഴി നല്‍കി.
പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്.