കരുത്തു കാട്ടി ദക്ഷിണ കൊറിയ ; അവസരങ്ങൾ തുലച്ച് യുറുഗ്വേ; ഒടുവിൽ സമനില

ഫിഫ ലോകകപ്പിൽ യുറുഗ്വേക്ക് മുന്നിൽ കരുത്ത് തെളിയിച്ച് ദക്ഷിണ കൊറിയ സമനിലയിൽ പൂട്ടി . അക്ഷരാർത്ഥത്തിൽ ഒപ്പമുള്ള പോരാട്ടമാണ് ഇരു ടീമും കാഴ്ചവച്ചത്. അവസരമൊരുക്കുന്നുണ്ടെങ്കിലും ഗോൾ കണ്ടെത്താനാകാത്തതാണ് ഇരു ടീമിനും തിരിച്ചടിയായത്.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇരുനിരയും ആക്രമിച്ച് മുന്നേറിയപ്പോൾ അവസരങ്ങളേറെ തുറന്നെങ്കിലും
അതൊന്നും പ്രയോജനപ്പെടുത്തിയില്ല.
9 ആം മിനിറ്റിൽ ഗോൾ കണ്ടെത്താനുള്ള കൊറിയൻ ശ്രമം ജോസ് ജിമിനസ് ഹെഡ് ചെയ്തു തട്ടിയകറ്റി. പലവട്ടം യുറുഗ്വേൻ ബോക്സിലേക്ക് അപകടകരമായ രീതിയിൽ പന്ത് കയറിയിറങ്ങി.

ഡാർവിൻ നുനെസ് ദക്ഷിണകൊറിയൻ ബോക്സിനുള്ളില്‍ മതിയാസ് വെസിനോയ്ക്കു പാസ് നൽകാൻ ശ്രമിച്ചെങ്കിലും കൊറിയൻ ഗോളി സ്യുങ് ഗ്യുവിനു ഭീഷണി ഉയർത്താൻ സാധിച്ചില്ല. 21-ാം മിനിറ്റിൽ ലഭിച്ച സുവർണ്ണാവസരം യുറുഗ്വേയുടെ ഡാർവിൻ ന്യൂനസ് പാഴാക്കുകയും ചെയ്തു . 35 ആം മിനിറ്റിൽ വീണ്ടുമൊരു കൊറിയൻ മുന്നേറ്റം. എന്നാൽ ഹവാങ് അവസരം പാഴാക്കി.

43ാം മിനിറ്റിൽ യുറുഗ്വേ ക്യാപ്റ്റൻ ഡീഗോ ജോഡിൻ ഗോൾ നേടിയെന്ന് തൊന്നിയെങ്കിലും ​മനോഹരമായ ഹെഡർ കൊറിയൻ പോസ്റ്റിൽ തട്ടി മടങ്ങി. വീണുകിട്ടിയ അവസരങ്ങള്‍ പാഴാക്കുന്നതില്‍ കൊറിയക്കാരും പിറകിലായിരുന്നില്ല. 52ാം മിനിറ്റിൽ കൊറിയൻ താരത്തെ യുറുഗ്വേ ബോക്സിൽ വീഴ്ത്തിയപ്പോൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും വാർ പരിശോധനയിൽ ​​നിഷേധിക്കപ്പെട്ടു. 64-ാം മിനിറ്റില്‍ ലൂയി സുവാരസിന് പകരം സൂപ്പര്‍താരം എഡിന്‍സണ്‍ കവാനി ഗ്രൗണ്ടിലെത്തി. കാര്യമുണ്ടായില്ല, ഗോൾ ശ്രമങ്ങൾ എല്ലാം വിഫലം.
أحدث أقدم