നാടൻ പന്തുകളിയുടെ ചരിത്രത്തിൽ ആദൃമായി ഇൻഡ്യക്ക് വെളിയിൽ രണ്ടു രാജ്യങ്ങളിലുള്ള ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന നാടൻ പന്ത്കളി മത്സരം മസ്കറ്റിൽ !

കോട്ടയം : നാടൻ പന്തുകളിയുടെ ചരിത്രത്തിൽ ആദൃമായി രണ്ടു രാജ്യങ്ങളിലുള്ള  ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന  KNBA Oman UAE ഏവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുളള ഒന്നാമത് ടൂർണ്ണമെന്റ്  ഈ ഡിസംബർ മാസം രണ്ടാം (02/12/2022) തീയതി മസ്കറ്റ് ഖുറം ഗ്രൗണ്ടിൽ നടത്തുന്നു .ഒമാനിലെയും യു എ ഇ യിലെയും അഞ്ചു ടീമുകളായിരിക്കും മാറ്റുരക്കുക .ഫൈനൽ മത്സരം മൂന്ന് മണിക്ക് ആരംഭിക്കും .വിജയികൾക്ക് എവറോളിങ് ട്രോഫിയും, Cash Price , മറ്റു സമ്മാനങ്ങളും നല്കുമെന്ന് സംഘാടകർ അറിയിച്ചു

أحدث أقدم