അടിച്ച് പാമ്പായപ്പോൾ ബൈക്ക് അറിയാതെ മാറി എടുത്ത് കൊണ്ട് പോയ ആൾ മദ്യത്തിന്റെ ലഹരി വിട്ടു മാറിയപ്പോൾ മാറി എടുത്ത ബൈക്ക് പോലീസിന് മുന്നിൽ ഹാജരാക്കി !!



മദ്യലഹരിയിൽ ബൈക്ക് മാറി എടുത്ത് കൊണ്ട് പോയ ആൾ മദ്യത്തിന്റെ ലഹരി വിട്ടു മാറിയപ്പോൾ മാറി എടുത്ത ബൈക്ക് പോലീസിന് മുന്നിൽ ഹാജരാക്കി. ഒപ്പം തന്റെ സ്വന്തം ബൈക്കും ഇയാൾ തെളിവിനായി പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കുകയും ചെയ്യ്തു.

കീഴ് വായ്പ്പൂര് പോലീസ് സ്റ്റേഷൻ പരിധിയിലാണ് രസകരമായ ഈ സംഭവം നടന്നത്.

കീഴ് വായ്പ്പൂര് എസ് എച്ച് ഒ വിപിൻ ഗോപിനാഥിന്റെയും എസ് ഐ സുരേന്ദ്രന്റെയും നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മനപൂർവ്വം ഇയാൾ ബൈക്ക് മോഷ്ടിച്ചതല്ലെന്ന് വ്യക്തമാവുകയും ചെയ്യ്തു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മല്ലപ്പള്ളി
ആനിക്കാട് റോഡിലാണ് സംഭവം നടന്നത്. ആനിക്കാട് കാരമുള്ളാനിക്കൽ അഭിലാഷിന്റെ ബൈക്ക് ആണ് ആനിക്കാട് സ്വദേശിയായ രതീഷ് മാറി എടുത്ത് കൊണ്ടുപോയത്.

ഉച്ചയ്ക്ക് 12 മണിയോടെ അഭിലാഷ് ബൈക്ക് ആനിക്കാട് റോഡിൽ പാർക്ക് ചെയ്യ്ത ശേഷം ജോലി ആവശ്യവുമായി ബന്ധപ്പെട്ട് റാന്നിയ്ക്ക് പോയി. വൈകിട്ട് നാല് മണിയോടെ അഭിലാഷ് തിരികെ വന്ന് വീട്ടിൽ പോകാൻ ബൈക്ക് നോക്കിയപ്പോൾ കണ്ടില്ല.

പരിസരങ്ങളിലെ അന്വേഷണത്തിന് ശേഷം കീഴ് വായ്പ്പൂര് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്യ്തു. ഇതിന് ശേഷം വെള്ളിയാഴ്ച്ച പുലർച്ചേ മദ്യലഹരിയിൽ നിന്ന് വിടുതൽ ലഭിച്ച രതീഷ് നോക്കിയപ്പോൾ തന്റെ ബൈക്കിന് പകരം മറ്റൊരു ബൈക്ക് ഇരിക്കുന്നത് കാണുകയും ഉടൻ തന്നെ തനിക്ക് പറ്റിയ അബന്ധം മനസ്സിലാക്കി ബൈക്ക് പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയ കീഴ് വായ്പ്പൂരിലെ ജനകീയ പോലീസ് രതീഷിന്റെ നിരപരാധിത്വം മനസ്സിലാക്കി മൊഴി എടുത്ത് വിടുകയും ചെയ്യ്തു .

കീഴ് വായ്പ്പൂര് എസ് എച്ച് ഒ വിപിൻ ഗോപിനാഥും എസ് ഐ സുരേന്ദ്രനെ പോലെയുള്ള പോലീസ് ഉദ്യാഗസ്ഥർ പോലീസ് സേനയ്ക്ക് തന്നെ മാതൃകയായ അന്വേഷണം ആണ് നടത്തിയത്. അല്ലെങ്കിൽ നിരപരാധിയായ രതീഷ് മാനഹാനി സഹിച്ച് ജയിലിൽ കഴിയേണ്ടി വന്നേനെ. സ്വന്തം ബൈക്ക് വെച്ചതിന് സമീപത്ത് ഇരുന്ന ബൈക്കാണ് രതീഷ് തെറ്റിയെടുത്തത്.

സിവിൽ പോലീസ് ഓഫീസർ അരുൺ ഗോപി , സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സഹിൽ, വിജിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
أحدث أقدم