ജസ്റ്റിസുമാരായ ബി.ആര്.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് മറ്റുപ്രതികളേയും വിട്ടയക്കാനുള്ള കോടതി നിർദ്ദേശം.
പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികൾക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിട്ടും ഗവേർണർ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ മൂന്ന് പതിറ്റാണ്ടിലേറെ ജയിലിൽ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി