കോട്ടയം : മണർകാട്ട് നിന്നും MDMA യും കഞ്ചാവും പിടികൂടി ഒരാൾ കസ്റ്റഡിയിൽ കൂട്ടുപ്രതി ഓടി രക്ഷപെട്ടു പ്രതിയെ സാഹസികമായി പിടിച്ചത് പാമ്പാടി എക്സൈസ് സംഘം
പൾസർ എൻ എസ് ബൈക്കിൽ, എംഡിഎമ്മയും കഞ്ചാവും കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന് അടിസ്ഥാനത്തിൽ പാമ്പാടി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്‌ഡിൽ കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ മാലം കരയിൽ മണർകാട് -അയർ കുന്നം റോഡിൽ മണർകാട് ജംഗഷനിൽ നിന്നും ഉദ്ദേശം 2 Km മാറി മാലം പാലം ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാമ്പാടി റേഞ്ചിലെ T S No: 15/22 - 23 മാലം കള്ള് ഷാപ്പിന്റെ സമീപത്ത് വച്ച് KL 46. T 841 , 400 മി: ഗ്രാം MDMA യും, കഞ്ചാവും കൈവശം വച്ച് കടത്തികൊണ്ട് വന്ന കുറ്റത്തിന് കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ മുക്കാലി കരയിൽ പേങ്ങാനത്ത് വീട്ടിൽ രാജശേഖരൻ മകൻ സന്ദീപ് ശേഖർ
27/ 22 , ചങ്ങനാശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ ടി കരയിൽ കാലായിൽ പുരയിടത്തിൽ കുഞ്ഞ് കുഞ്ഞാപ്പി മകൻ ഷിജോ പി. മാത്യു എന്നിവരെ ഒന്നും, രണ്ടും പ്രതിയാക്കി കേസ് എടുത്തു ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു 2-ാം പ്രതി ഓടി പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല . തുടർന്ന് ടി കേസ് പാമ്പാടി റേഞ്ചിലെ NDPS CR No. 19/2022 ആയി രജിസ്റ്റർ ചെയ്തു ടി പ്രതിയെ ബഹു : കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാമ്പാടിഎക്സൈസ് ഇൻസ്പെക്ർ പി ജെ ടോംസിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ഇന്റലിജൻസ് വിഭാഗം പ്രിവൻ ടീവ് ഓഫീസർമാരായമാരായ രഞ്ജിത്ത് K നന്ത്യാട്ട് , P.B ബിജു പാമ്പാടി റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് , അഖിൽ ശേഖർ, WCEO സിനി ജോൺ DVR സോജി എന്നിവർ പങ്കെടുത്തു.