പാമ്പാടി ഒൻപതാം മൈലിൽ NH 183 ( K .K റോഡ് ) റോഡിലെ കുഴി മരണക്കുഴിയാകുമോ ???


✍️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി ഒൻപതാം  മൈലിൽ റോഡിലെ കുഴി മരണക്കുഴിയാകുമോ എന്ന ഭയത്തിലാണ് നാട്ടുകാരും വാഹനയാത്രക്കാരും NH 183 ൽ(  K K റോഡ് ) 9 ആം മൈൽ ബസ്സ് സ്റ്റോപ്പിനും പ്രിയദർശിനി ജംഗ്ഷനും ഇടയിലാണ് അപകടരമായ ഗട്ടർ രൂപപ്പെട്ടിരിക്കുന്നത് കുറെ മാസം മുമ്പ് ചെറിയ രീതിയിൽ രൂപം കൊണ്ട ഗട്ടർ റോഡിൽ ഇപ്പോൾ 10 മീറ്ററിൽ അധികം നീളത്തിൽ റോഡിൽ  വ്യാപിച്ചുകിടക്കുകയാണ്  കോട്ടയം ഭാഗത്തുനിന്നും പൊൻകുന്നം ഭാഗത്തേയ്ക്ക് ഉള്ള വശത്താണ് ഈ ഗട്ടർ കോട്ടയത്തിൻ്റെ സുപ്രധാന ഹൈവേ ആയ NH 183 ൽ ഇത്രയും അപകടകരമായ ഗട്ടർ ഉണ്ടായിട്ടും അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല എന്നത് കൗതുകമാണ് ! 
കഴിഞ്ഞ ചൊവ്വാഴ്ച്ച പാമ്പാടി കൂരോപ്പട സ്വദേശി സജിത്ത് ഈ ഗട്ടറിൽ വീഴുകയും തൊട്ടുപുറകിൽ വന്ന K S R T C ബ്രേക്ക് തത്സമയം അവസരോചിതമായി ബ്രേക്ക്  ചവിട്ടിയതിനാൽ വൻ ദുരന്തം വഴിമാറുകയും ചെയ്തു ,
ഗട്ടർ ഒഴിവാക്കാനായി ഡ്രൈവർന്മാർ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതും അപകടം വിളിച്ച് വരുത്തുന്നു അധികാരികൾ ഉടൻ തന്നെ സത്വര നടപടി കൈക്കൊള്ളമെന്ന ആവശ്യം ശക്തമായി പാമ്പാടിക്കാരൻ ന്യൂസ് ഉന്നയിക്കുന്നു
أحدث أقدم