_ലേലത്തിൽ പിടിച്ച പൂവൻ കോഴിയുമായി അജീഷ് മുതുകുന്നേൽ_
തൊടുപുഴ: പൂവൻ കോഴിയെ ലേലത്തിനു വച്ചപ്പോൾ 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13,300 രൂപയിൽ. ക്ലബ് പുനരുജ്ജീവിപ്പിക്കാനായാണ് പൂവനെ ലേലത്തിൽ വച്ചത്.
പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമാണ് റെക്കോർഡ് തുകയിലെത്തിയത്. നാട്ടുകാരനായ ആലുങ്കൽ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്.
നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേലാണു പൂവൻ കോഴിയെ ലേലത്തിൽ പിടിച്ചത്.