ഐപിഎല്‍ താര ലേലം; പണം വാരി ഹാരി ബ്രൂക്ക്; 13.25 കോടിക്ക് സ്വന്തമാക്കി ഹൈദരാബാദ്

 കൊച്ചി: ഐപിഎല്‍ 2023 സീസണിന് മുന്‍പായുള്ള താര ലേലം കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ ആദ്യം എത്തിയ പേര് കെയ്ന്‍ വില്യംസണിന്റേത്. രണ്ട് കോടി രൂപയായിരുന്നു വില്യംസണിന്റെ അടിസ്ഥാന വില. രണ്ട് കോടി രൂപയ്ക്ക് വില്യംസണിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.

മറ്റ് ഫ്രാഞ്ചൈസികള്‍ വില്യംസണിന് വേണ്ടി താര ലേലത്തില്‍ ഇറങ്ങിയില്ല. 16 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണില്‍ വില്യംസണ്‍ കളിച്ചത്. 

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്ന വില്യംസണിന് ബാറ്റിങ്ങിലും മികവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടീം മികവ് കാണിക്കാതെ വന്നതോടെ ഭുവി നായക സ്ഥാനത്തേക്ക് എത്തിയിരുന്നു. 
ട്വന്റി20 ലോകകപ്പിലും ബാറ്റിങ്ങില്‍ മിന്നിയില്ലെങ്കിലും ന്യൂസിലന്‍ഡിനെ സെമിയിലെത്തിക്കാന്‍ വില്യംസണിന് സാധിച്ചിരുന്നു. 

 1.50 കോടി രൂപയായിരുന്നു ബ്രൂക്കിന്റെ അടിസ്ഥാന വില

താര ലേലത്തില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ പേരാണ് താര ലേലത്തിലേക്ക് രണ്ടാമതായി എത്തിയത്. 1.50 കോടി രൂപയായിരുന്നു ബ്രൂക്കിന്റെ അടിസ്ഥാന വില. എന്നാല്‍ ഹാരി ബ്രൂക്കിന് വേണ്ടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും കൊമ്പുകോര്‍ത്തു. ഒടുവില്‍ 13.25 കോടി രൂപയ്ക്ക് ഹൈദരാബാദ് 23കാരനെ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 20 ട്വന്റി20 മത്സരമാണ് ഹാരി ബ്രൂക്ക് ഇതുവരെ കളിച്ചത്. നേടിയത് 372 റണ്‍സ്.


أحدث أقدم