കോട്ടയത്ത് ന്യൂ ഇയർ ആഘോഷങ്ങൾ അതിര് വിട്ടാൽ പിടി വീഴും ,1700 പോലീസ്‌ഉദ്യോഗസ്ഥരെ വിന്യസിക്കും,അനധികൃത ആള്‍ക്കൂട്ടങ്ങള്‍ അനുവധിക്കില്ല. വിശദമായി അറിയാം

 ( ഫയൽ ചിത്രം ) 

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലൽ  ശക്തമായ സുരക്ഷയാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത് . ഇതിനായി 1700 പോലീസ്‌
ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക പട്രോളിംഗ്‌ സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളില്‍ മഫ്ടി പോലീസിന്‌ റെ സാന്നിധ്യമുണ്ടാകും
മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആള്‍ക്കൂട്ടങ്ങള്‍ അനുവധിക്കില്ല. പൊതുസ്ഥലത്ത്‌ ലഹരി ഉപയോഗിക്കുന്നവരേയും, നിരോധിത മയക്കുമരുന്നുകളുടെ വില്‍പ്പന, ഉപയോഗം എന്നിവ കങണ്ടെത്തുന്നതിനും പരിശോധനകള്‍ ര്‍ജ്ജിതമാക്കും. അനധികൃത മദ്യ നിര്‍മ്മാണം, ചാരായ വാറ്റ്‌, സെക്കന്റ്‌സ്‌ മദ്യ വില്‍പ്പന തുടങ്ങിയവ കണ്ടെത്തുന്നതിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന മദ്യം സാമ്പിളുകള്‍ ശേഖരിച്ച്‌ രാസപരിശോധനക്ക്‌ വിധേയമാക്കും. ബസ്‌ സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, തുടങ്ങിയഇടങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ്‌ പെട്രോളിങ്‌ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്‌. നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരേയുംസ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാന്‍ മഫ്ടി പോലീസുദ്യോഗസ്ഥരെ വിന്യസിക്കും

ജില്ലാ അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയുണ്ടാകും. പോക്കുറ്റടിക്കാര്‍, പിടിച്ചു പറിക്കാര്‍, ലഹരി വില്‍പ്പനക്കാര്‍, ഗുണ്ടകള്‍, തുടങ്ങിയ മുന്‍കാല കുറ്റവാളികളും, സാമൂഹ്യവിരുദ്ധരും, വിവിധ കേസുകളില്‍ ജാമ്യമെടുത്തിട്ടുള്ളവരും പോലീസിന്റെ കര്‌ ശന നിരീക്ഷണത്തിലാണ്‌. കൂടാതെ ന്യൂഇയര്‌ , ഡി.ജെപാര്‍ട്ടികള്‌ പോലീസിന്റെ കർശന  നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ്‌ മേധാവി കെ.കാര്‌ ത്തിക്‌ പറഞ്ഞു
أحدث أقدم