കാസര്‍കോട് ▪️പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ കാസര്‍കോട് വിദ്യാനഗര്‍ വനിതാ പൊലിസ് കേസെടുത്തു.സംഭവത്തില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റുചെയ്തു. പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള വനിതാപൊലിസ് സംഘം സംഘം അറസ്റ്റുചെയ്തത്.
തുടര്‍ച്ചയായുള്ള പീഢനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഢനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കാസര്‍കോട് വനിതാ പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന്‍പരിധിയിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്.ഒരുതവണ മയക്കുമരുന്ന് നല്‍കിയാണ് പീഢിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ച് സഹായംതേടിച്ചെന്ന പെണ്‍കുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഢിപ്പിച്ചത്. തുടര്‍ന്ന് പ്രണയംനടിച്ച് അയാള്‍ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴിനല്‍കി.സാമ്ബത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഢിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.