സീരിയൽ കില്ലർ – ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു: പുറംലോകം കാണുന്നത് 19 വർഷത്തെ ജയിൽ വാസത്തിനു ശേഷം; വിട്ടയക്കാൻ ഉത്തരവിട്ട് നേപ്പാൾ കോടതി. ചാൾസ് ശോഭരാജിൻ്റെ ക്രിമിനൽ ജീവിതം അറിയാം


സീരിയല്‍ കില്ലര്‍ ചാള്‍‍സ് ശോഭരാജ് 19 വര്‍ഷത്തെ നേപ്പാള്‍‍ ജയില്‍വാസത്തിനു ശേഷം പുറത്തേക്ക്. നേപ്പാള്‍ സുപ്രിംകോടതിയാണ് ബുധനാഴ്ച മോച‌ന ഉത്തരവിറക്കിയത്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതങ്ങളില്‍ പ്രതിയായ ശോഭരാജ് 2003ലാണ് നേപ്പാളില്‍ അറസ്റ്റിലാവുന്നത്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 78കാരനായ ചാള്‍സ് ശോഭരാജിനെ പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി മോചിപ്പിച്ചത്.
ശോഭരാജിനെ തുടര്‍ച്ചയായി ജയിലില്‍ പാര്‍പ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. ജയിലില്‍ പാര്‍പ്പിക്കാന്‍ തക്കവണ്ണമുള്ള മറ്റ് കേസുകളൊന്നും ഇല്ലെങ്കില്‍, ശോഭരാജിനെ ഇന്ന് തന്നെ മോചിപ്പിക്കാനും 15 ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങാനും ഉത്തരവിടുന്നു എന്ന് കോടതി വിധിയില്‍ പറയുന്നു.

പ്രശ്‌നകരമായ ബാല്യത്തിനും ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ഫ്രാന്‍സില്‍ നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്ത ശേഷം, 1970കളുടെ തുടക്കത്തില്‍ ശോഭരാജ് ലോകംചുറ്റി തായ് തലസ്ഥാനമായ ബാങ്കോക്കില്‍ താമസം തുടങ്ങി. മയക്കുമരുന്ന് നല്‍കുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിന് മുമ്ബ്, ഇരകളെ ആകര്‍ഷിക്കുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ശോഭരാജിന്റെ പ്രവര്‍ത്തനരീതി
അറസ്റ്റിലാവുകയുമായിരുന്നു.

1975ല്‍ തന്നെ അമേരിക്കന്‍ വിനോദസഞ്ചാരിയായ കോണി ജോ ബ്രോന്‍സിച്ചിനെ കൊലപ്പെടുത്തിയതിന് അടുത്ത വര്‍ഷം അവിടെയുള്ള ഒരു കോടതി ചാള്‍സിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ബ്രോന്‍‍സിച്ചിന്റെ കനേഡിയന്‍ സഹയാത്രികനെ കൊലപ്പെടുത്തിയതിനും ചാള്‍സിനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2008ല്‍ ജയിലിലായിരിക്കെ, നേപ്പാളിലെ അഭിഭാഷകന്റെ മകളും തന്നേക്കാള്‍ 44 വയസ് ഇളയതുമായ നിഹിത ബിശ്വാസിനെ ശോഭരാജ് വിവാഹം കഴിച്ചു. സിനിമാക്കഥകളെ വെല്ലുന്ന ചാള്‍‍സ് ശോഭരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ “ദി സര്‍പ്പന്റ്” എന്ന പേരിലുള്ള സീരീസ് വന്‍ ഹിറ്റായിരുന്നു.
أحدث أقدم